'ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
എല്ലാവര്‍ക്കും അമ്മയോട് ബഹുമാനമാണ്. എന്നാല്‍ എല്ലാ ദിവസവും അമ്മയുടെ അടുത്ത് പോയി അനുഗ്രഹം വാങ്ങിയിട്ടാണോ ജോലികള്‍ ആരംഭിക്കുന്നത്. ഞാന്‍ അങ്ങനെ അല്ല. അതിന്‍റെ അര്‍ഥം എനിക്ക് അമ്മയോട് ബഹുമാനമില്ലന്നല്ല. ഓരോരുത്തര്‍ക്കും ഓരോ രീതികളാണുള്ളത്. അതില്‍ മാറ്റം വരുത്താണമെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല.